ഗ്രന്ഥശേഖരം കൈമാറി

കാഞ്ഞങ്ങാട്: സെൻട്രൽ വെയർ ഹൗസ് റിട്ട. ഉദ്യോഗസ്ഥൻ വെള്ളിക്കോത്തെ പരേതനായ പി. ഗംഗാധരൻ നായരുടെ ഗ്രന്ഥശേഖരം വിദ്വാൻ വി. കുഞ്ഞിലക്ഷ്മിയമ്മ ഗ്രന്ഥാലയത്തിന് കൈമാറി. ഗംഗാധരൻ നായരുടെ മകൾ ഇന്ദുലേഖ, മരുമകൻ ഉണ്ണികൃഷ്ണൻ എന്നിവരിൽനിന്ന് ഗ്രന്ഥാലയം വൈസ് പ്രസിഡന്‍റ്​ എം.പി. തമ്പാൻ നമ്പ്യാർ ഗ്രന്ഥശേഖരം ഏറ്റുവാങ്ങി. ആധ്യാത്മിക, സാംസ്കാരിക, സാഹിത്യവിഷയങ്ങളിലുള്ള നൂറോളം പുസ്തകങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. സഹൃദയനായ ഗംഗാധരൻ നായർ കഥകളി ആസ്വാദകനും രാമായണ പ്രഭാഷകനുമായിരുന്നു. ഗ്രന്ഥാലയം പ്രസിഡന്‍റ്​ മഹാകവി പി. യുടെ മകനായ വി. രവീന്ദ്രൻ നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. സതീശൻ നമ്പ്യാർ എന്നിവരും സംബന്ധിച്ചു. മഹാകവി പി. യുടെ സഹധർമിണി വിദ്വാൻ വി. കുഞ്ഞി ലക്ഷ്മി അമ്മയുടെ പേരിൽ തുടങ്ങിയ ഗ്രന്ഥാലയം കാഞ്ഞങ്ങാട് കോട്ടച്ചേരി അശോക് മഹലിലാണ് പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.