രാജപുരം: സി.പി.എം പനത്തടി ഏരിയ കമ്മിറ്റിയുടെ പരിധിയിൽനിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് വ്യാഴാഴ്ച രാജപുരത്ത് സ്വീകരണം നൽകുമെന്ന് സി.പി.എം ഏരിയ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന സ്വീകരണ പരിപാടി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗം എം.വി. കൃഷ്ണൻ, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, പി. ദാമോദരൻ, എം.സി. മാധവൻ, എ.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.