കൂട്ടക്കരച്ചിലുകൾ ഉയർന്നപ്പോൾ രക്ഷകരായത് യാത്രക്കാർ

ചെറുവത്തൂർ: മട്ടലായിയിൽ നിയന്ത്രണംവിട്ട ബസിൽനിന്ന് നിലവിളി ഉയർന്നപ്പോൾ ആദ്യം രക്ഷകരായി എത്തിയത് യാത്രക്കാർ. കാറിലും ബൈക്കിലും യാത്രചെയ്തവർ കൺമുന്നിലെ അപകടം കാണാതെ നടിച്ചില്ല. ബസി​ന്റെ പൊട്ടിയ ചില്ലുകൾക്കിടയിൽനിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച് സ്വന്തം വാഹനങ്ങളിൽ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒപ്പം വിവരമറിഞ്ഞെത്തിയ നാട്ടുകാരും കൈയുംമെയ്യും മറന്ന് പ്രവർത്തിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് വേഗമേറി. തൃക്കരിപ്പൂരിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.