പാലക്കുന്നിൽ ആരും ഇനി വിശന്നിരിക്കേണ്ട

ഉദുമ: പാലക്കുന്നിലാരും ഇനി ഭക്ഷണമില്ലാതെ വിശന്നിരിക്കേണ്ട. 'വിശപ്പു രഹിത പാലക്കുന്ന്' എന്ന പുത്തൻ ആശയവുമായി പാലക്കുന്ന് ലയൺസ് ക്ലബ് ഒരു വർഷത്തേക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് നടപ്പാക്കുന്നത്. മർച്ചന്റ് നേവി കെട്ടിടത്തിലെ ലയൺസ് ക്ലബ് ഓഫിസിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉച്ചഭക്ഷണത്തിനുള്ള ടോക്കൺ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, ലയൺസ് റീജ്യൻ ചെയർപേഴ്സൻ വി. വേണുഗോപാലൻ, സോൺ ചെയർപേഴ്സൻ ഫാറൂഖ് കാസ്മി, സെക്രട്ടറി റഹ്‌മാൻ പൊയ്യയിൽ, ട്രഷറർ സതീശൻ പൂർണിമ, എസ്.പി.എം. ഷറഫുദ്ദീൻ, പാലക്കുന്നിൽ കുട്ടി, കാസർകോട് ലയൺസ് സെക്രട്ടറി എൻ.ടി. ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ മാങ്ങാട് എന്നിവർ സംസാരിച്ചു. റീജനൽ ഇലക്ട്രോണിക്സ്, പൂർണിമ ബുക്സ്, ആരാധന സിൽക്‌സ്, മൂകാംബിക ജ്വല്ലറി എന്നിവിടങ്ങളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള ടോക്കൺ ലഭിക്കുന്നതാണ്. പടം: KANH1.JPGപാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ 'വിശപ്പു രഹിത പാലക്കുന്ന്' പദ്ധതി സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.