കാസർകോട്: 14 ചരടുകൾ കോർത്തുകെട്ടി തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ സംഘത്തിന്റെ കോൽക്കളി കാണികളിൽ വേറിട്ട ദൃശ്യവിരുന്നായി. എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാൻഡിൽ തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ കോൽക്കളി സംഘം അവതരിപ്പിച്ച ചരട്കുത്തി കോൽക്കളിയാണ് കാണികളിൽ ആവേശം നിറച്ചത്. തരംഗിണി പ്രഭാകരന്റെ ശിക്ഷണത്തിലാണ് 14 വനിതകൾ കോൽക്കളി അഭ്യസിച്ചത്. ഭാഗവതർ കെ.പി. ഭാർഗവൻ പയ്യന്നൂരിന്റെ ആലാപനത്തിൽ അവർ ചുവടുവെച്ചു. വടക്കൻ മലബാറിന്റെ തനത് ആയോധന കലയാണ് കോൽക്കളി. പുരുഷൻമാരാണ് സാധാരണ കോൽക്കളി അവതരിപ്പിക്കുന്നത്. എന്നാൽ വനിതകളെ കൊണ്ട് ഈ ആയോധന കല അഭ്യസിപ്പിച്ച് വ്യത്യസ്തമാകുകയാണ് പ്രഭാകരനും സംഘവും. ഡൽഹിയിലടക്കം നിരവധി വേദികളിൽ ഇവർ കോൽക്കളി അവതരിപ്പിച്ചിട്ടുണ്ട്. കെ.പി. ജാനകി, കെ.യു. പ്രേമലത, സുജ രമേശ്, പി. രേഖ, ആർ. മീനാക്ഷി, കെ.വി. ഹർഷ , വി.പി. പാർവതി, ഇ. രേവതി, പി. ഗോപിക, ഇ. അജിത, എൻ. ഷീജ, സി. ദേവനന്ദ, പി.വി. ആര്യ, സാരംഗി സുധീർ എന്നിവരാണ് കോൽക്കളി അവതരിപ്പിച്ചത്. നാൽപതോളം വനിതകൾ ഷൺമുഖ കോൽക്കളി സംഘത്തിലുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വനിതകൾക്കായി ഇങ്ങനെയൊരു വ്യത്യസ്ത കല അഭ്യസിപ്പിക്കാൻ തീരുമാനിച്ചതെന്ന് തരംഗിണി പ്രഭാകരൻ, ഭാഗവതർ കെ.പി. ഭാർഗവൻ പയ്യന്നൂർ എന്നിവർ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാൻഡിൽ ഷൺമുഖ കോൽക്കളി സംഘം അവതരിപ്പിച്ച ചരടുകുത്തി കോൽക്കളി ഫോട്ടോ: prd kolkkali
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.