ചെറുവത്തൂർ: ചീമേനി വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട മഹോത്സവം മേയ് അഞ്ചു മുതൽ 15 വരെ നടക്കും. പതിനൊന്ന് ദിവസങ്ങളിലായി രണ്ടു ലക്ഷത്തോളം ഭക്തർ ദർശനത്തിന്ന് എത്തുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡിയുടേയും തോറ്റങ്ങൾ അരങ്ങിലെത്തും. മറ്റു ദിവസങ്ങളിൽ രാത്രി തോറ്റങ്ങളും തെയ്യങ്ങളും അരങ്ങിലെത്തും.15ന് മഹോത്സവത്തിെന്റ സമാപനത്തിൽ പകൽ ഒമ്പതിന് രക്തചാമുണ്ഡിയും 10 ന് നാട്ടുപരദേവതയായ വിഷ്ണുമൂർത്തിയും അരങ്ങിലെത്തും. പകൽ 12 മുതൽ മൂന്നുവരെയും രാത്രി എട്ടു മുതൽ 10 വരെയും അന്നദാനം നടക്കും. വാർത്ത സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്‍റ് കെ. മാധവൻ, കെ. നാണു കുട്ടൻ, കെ.ഇ. വിനോദ ചന്ദ്രൻ, കെ. രാഘവൻ, എ. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.