തൃക്കരിപ്പൂർ: മാവിലാകടപ്പുറം പന്ത്രണ്ടിൽനിന്ന് മീൻ പിടിക്കാൻ പോയ തോണി ചുഴലിക്കാറ്റിൽപെട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചുഴലിക്കാറ്റിൽപെട്ട് തോണിയുടെ മുകൾഭാഗത്തെ ഷീറ്റുകൾ പൂർണമായും തകർന്നു. രണ്ടു മത്സ്യത്തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കാറ്റിൽ തോണി ആടിയുലഞ്ഞതോടെ തൊഴിലാളികൾ പരിഭ്രാന്തരായി. പന്ത്രണ്ടിലെ പി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ളതാണ് തോണി. നാൽപതോളം തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികൾ. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായെങ്കിലും സ്രാങ്ക് ഏറെ പണിപ്പെട്ട് കരയിലെത്തിക്കുകയായിരുന്നു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടം:TKP1.JPG ചുഴലിക്കാറ്റിൽ തകർന്ന തോണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.