ബസ് അപകടം: ആദ്യം ആശങ്ക പിന്നെ ആശ്വാസം

ചെറുവത്തൂർ: മട്ടലായിയിൽ ബസ് അപകടം നടന്നപ്പോൾ ആദ്യം ഉയർന്നത് ആശങ്ക. ബസി​െന്റ അവസ്ഥയും ബസിൽ നിന്നും ഉയർന്ന കൂട്ടക്കരച്ചിലുമാണ് ആശങ്കയുണർത്തിയത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചവരുടെ പരിക്ക് അതി ഗുരുതരമല്ലെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. പരിക്കേറ്റവരുടെ ബന്ധുക്കളെ വിവരമറിയിക്കാനും, കുടിവെള്ളം എത്തിക്കാനും നാട്ടുകാരും ഡ്രൈവർമാരും കൈയും മെയ്യും മറന്ന് പ്രവർത്തിച്ചു. എം. രാജഗോപാലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവർക്ക് ആശ്വാസം പകർന്നു. പടം.. എം.രാജഗോപാലൻ എം.എൽ.എ പരിക്കേറ്റവരെ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.