അപകട കാരണം അമിത വേഗതയും തേയ്മാനം സംഭവിച്ച ടയറുകളും

ചെറുവത്തൂർ: മട്ടലായിയിൽ നിയന്ത്രണം വിട്ട് ബസ് മറിയാൻ ഇടയാക്കിയത് അമിത വേഗതയും തേയ്മാനം സംഭവിച്ച ടയറുകളും. മഴയും കാറ്റും ഉണ്ടായിട്ടും അമിതവേഗതയിലായിരുന്നു ബസ്. ബസി​െന്റ ടയറുകയിൽ നാലെണ്ണവും തേയ്മമാനം സംഭവിച്ചതായിരുന്നു. ഇതിൽ ഒന്ന് പൊട്ടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ബസ് കണ്ടപ്പോഴാണ് നാട്ടുകാർ അത്ഭുതപ്പെട്ടത്. അടിഭാഗമെല്ലാം കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ചിരുന്നു. മതിയായ പരിശോധനകൾ ഇല്ലാതെയാണ് പല ബസുകൾക്കും പെർമിറ്റ് കൊടുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.