പകലും പ്രകാശം പരത്തി ഹൈമാസ്റ്റ്​ വിളക്ക്​

നീലേശ്വരം: 'വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്' എന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന വൈദ്യുതി വകുപ്പുതന്നെ നീലേശ്വരത്ത് നിയമലംഘനം നടത്തുന്നു. നീലേശ്വരം നഗരത്തിലെ മിക്ക തെരുവു വിളക്കുകളും പകൽ കത്തുന്നുണ്ടാകും. 24 മണിക്കൂറും കത്തുമ്പോഴും വൈദ്യുതി ഓഫിസിൽ അറിയിച്ചാലും തിരിഞ്ഞു നോക്കാറില്ല. രാജാസ് ഹൈസ്കൂളിനു മുന്നിലുള്ള ഹൈമാസ് ലൈറ്റ് ഒരാഴ്ചയായി പകലും പ്രകാശം തരുന്നുണ്ട്. മാർക്കറ്റ് ജങ്ഷൻ, മെയിൻ ബസാർ, ബസ് സ്റ്റാൻഡ്, കോൺവൻറ് ജങ്ഷൻ എന്നിവിടങ്ങളിലുള്ള ഹൈമാസ്റ്റ്​ വിളക്കും പകൽ കത്തിനിൽക്കും. നഗരസഭ അധിക്യതരും പകൽ കത്തുന്ന വിളക്കുകളെ ശ്രദ്ധിക്കാറില്ല. പകൽപോലും വൈദ്യുതി പാഴാക്കുന്നത് വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത കൊണ്ടാണ്. nlr haimas light പട്ടാപ്പകലും പ്രകാശിക്കുന്ന രാജാസ് ഹൈസ്കൂളിനു മുന്നിലെ ഹൈമാസ്റ്റ്​ ലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.