'കോട്ടിക്കുളം-ബേക്കൽ മത്സ്യബന്ധന തുറമുഖം യാഥാർഥ്യമാക്കണം'

ഉദുമ: നിർദിഷ്ട കോട്ടിക്കുളം -ബേക്കൽ മത്സ്യബന്ധന തുറമുഖം ഉടൻ യഥാർഥ്യമാക്കണമെന്നും ഇനിയും അതിൽ കാലവിളംബമുണ്ടായാൽ പ്രക്ഷോഭം തുടങ്ങുമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ഉദുമ ബ്ലോക്ക് നേതൃയോഗം മുന്നറിയിപ്പ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ജി. രാജേഷ് അധ്യക്ഷത വഹിച്ചു. ശംഭു ബേക്കൽ, ലക്ഷ്മി ബാലൻ, ജി. ഗിരീശൻ, രമേശൻ ഹോട്ടൽ വളപ്പ്, ആർ. സുഗുണൻ, എസ്. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. ബാബു (പ്രസി.), പി. രമേശൻ, കെ. രവി, കെ. സുധാകരൻ (വൈസ് പ്രസി.), എസ്. ചന്ദ്രൻ, ജെ. ശ്രീജിത്ത്‌, കെ. വിനോദ്, ആർ. അജിത (ജന. സെക്ര.), എം. ശ്രീപതി (ട്രഷ.). uduma d babu ഉദുമ ബ്ലോക്ക് മത്സ്യ കോൺഗ്രസ് പ്രസിഡന്റ് ഡി. ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.