കാഞ്ഞങ്ങാട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന 'എൻെറ കേരളം പ്രദര്‍ശന വിപണന മേള'യില്‍ 'സാമൂഹികനീതിയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും; ഭിന്നശേഷി- വയോജന -ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലകളിലെ ഇടപെടലും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ജില്ല സാമൂഹികനീതി ഓഫിസ് സെമിനാര്‍ സംഘടിപ്പിച്ചു. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയറക്ടറും 'സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ മെന്റല്‍ ചലഞ്ചസ്' മുന്‍ ഡയറക്ടറുമായ ഡോ. എം.കെ. ജയരാജ് ഭിന്നശേഷി മേഖലയിലെ പ്രശ്‌നങ്ങളും, വെല്ലുവിളികളും അവ ദൂരീകരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും ചര്‍ച്ചചെയ്തു. വയോജന മേഖല വെല്ലുവിളികളെ കുറിച്ച് ഡോ. സുരേഷ് കുമാർ സംസാരിച്ചു. കവയത്രിയും ആക്ടിവിസ്റ്റുമായ വിജയരാജ മല്ലിക ട്രാന്‍സ്‌ജെൻഡര്‍ മേഖലയിലെ ഇടപെടലുകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംസാരിച്ചു. ജില്ല സാമൂഹിക നീതി ഓഫിസര്‍ സി.കെ. ഷീബ മുംതാസ് സ്വാഗതവും ജില്ല പ്രബേഷന്‍ ഓഫിസര്‍ പി. ബിജു നന്ദിയും അറിയിച്ചു. ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹികനീതിയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണവും, ഭിന്നശേഷി, വയോജന ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലകളിലെ ഇടപെടലും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. എം.കെ. ജയരാജ് സംസാരിക്കുന്നു ജില്ല ആസൂത്രണ സമിതി യോഗം കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള സംയുക്ത പ്രൊജക്ടുകള്‍ തീരുമാനിക്കുന്നതിന് ജില്ല ആസൂത്രണസമിതി മേയ് 12ന് ഉച്ചയ്ക്ക് 2.30ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.