കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് 15 മാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരം നടത്താൻ ജില്ല നേതൃയോഗം തീരുമാനിച്ചു. നിരന്തരം ഈ കാര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുപോലും സർക്കാർ ഇതിനെ മുഖവിലക്ക് എടുക്കാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതു വരെ അനിശ്ചിതകാല സമരത്തിലേക്ക് പോവാൻ ജില്ല യൂത്ത് കോൺഗ്രസ് തീരുമാനിച്ചതെന്ന് യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ബി.പി. പ്രദീപ് കുമാർ പറഞ്ഞു. ജില്ല നേതൃയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. പുതുതായി ജില്ല കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വൈസ് പ്രസിഡന്‍റുമാരായ ഐ.എസ്. വസന്തൻ, രതീഷ് രാഘവൻ, അശ്വതി എന്നിവരും സെക്രട്ടറിമാരായി രോഹിത്, രാജി, അഖിൽ അയ്യങ്കാവ്, ശിവൻ, ഗിരികൃഷ്ണൻ, വിനോദ്, ധനേഷ്, യൂസഫ്, റാഫി അടൂർ, രജിത, ഷെറിൽ, സാജിദ് കമ്മാടം, ചന്ദ്രഹാസ്, ബിനോയ് തുടങ്ങിയവർ ചുമതലയേറ്റു. ജില്ല പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽക്കിഫിൽ, നിയോജക മണ്ഡലം ചാർജ് ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ല സെക്രട്ടറിമാരായ കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ , സ്വരാജ് കാനത്തൂർ, രാകേഷ് പെരിയ, മാർട്ടിൻ ജോർജ്, ഉനൈസ് ബേഡകം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.