കാസർകോട്: കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച എയിംസ് ജില്ലക്ക് വേണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വേറിട്ട സമരത്തിന് ഒരുങ്ങുന്നു. മേയ് 14ന് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മക എയിംസ് ഒരുക്കും. എയിംസ് ജനകീയ കൂട്ടായ്മ മേയ് 19ന് നടത്തുന്ന സെക്രട്ടേറിയറ്റ് പ്രതിഷേധ ജ്വാലയുടെ പ്രചാരണ ഭാഗമായാണ് പുതിയ പ്രതിഷേധം. ആശുപത്രി കട്ടിലുകൾ, ഓപറേഷൻ തിയറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽചെയറുകൾ, ആംബുലൻസ്, രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സാധന സാമഗ്രികളുമായി മേയ് 14ന് ഉച്ചക്ക് രണ്ടിന് കാസർകോട് പുലിക്കുന്നിൽനിന്ന് പ്രകടനം തുടങ്ങും. കാസർകോട് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിനകത്ത് പ്രതീകാത്മക എയിംസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. സമര വളന്‍റിയർമാരുടെ യോഗം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു. സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. സുലൈഖ മാഹിൻ, ഉസ്മാൻ കടവത്ത്, ഷാഫി കല്ലു വളപ്പ്, സിസ്റ്റർ സിനി ജയ്സൺ, അബ്ദുറഹിമാൻ ബന്ദിയോട്, കരീം ചൗക്കി, ഹരിപ്രസാദ്, ഹക്കിം ബേക്കൽ, റയീസ് വയനാട്, ഉസ്മാൻ പള്ളിക്കാൽ, ഉസ്മാൻ കടവത്ത്, റഹീം നെല്ലിക്കുന്ന്, ഖദീജ മൊഗ്രാൽ, തസ്രിഫ മൊയ്തീൻ അടുക്ക തുടങ്ങിയവർ സംസാരിച്ചു. ഹമീദ് ചേരങ്കൈ സ്വാഗതവും സിസ്റ്റർ ജെസ്സി മായാലാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.