'സീക്കിന്റെ പ്രവർത്തനം മാതൃകപരം'

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ സീക്ക് നടത്തിവരുന്ന പ്രവർത്തനം മാതൃകയാണെന്ന് സബ് കലക്ടർ മേഘശ്രീ. ക്രസന്റ് സ്‌കൂളിൽ സീക്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എജുഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സിവിൽ സർവിസ് മേഖലയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് സബ്​ കലക്ടർ മറുപടി നൽകി. സീക് ജനറൽ സെക്രട്ടറി സി.കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സീക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്ന ലഘുലേഖ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി സി.ബി. അഹമ്മദിന് നൽകി പ്രകാശനം ചെയ്തു. വിവിധ സ്കോളർഷിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ ഗൈഡ് ക്രസന്റ് സ്‌കൂൾ ചെയർമാൻ എം.ബി.എം. അഷ്‌റഫ് സീക്ക് ഭാരവാഹികളായ അഹമ്മദ് ബെസ്റ്റോ, അഷ്‌റഫ് കൊട്ടോടി തുടങ്ങിയവർക്ക് നൽകി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സി.എ. ബിന്ദു, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, സി. കുഞ്ഞബ്ദുല്ല ഹാജി, തായൽ അബൂബക്കർ ഹാജി, പി.കെ. അബ്ദുല്ലക്കുഞ്ഞി, ആയിഷ ഫർസാന, എ. ഹമീദ് ഹാജി, അഹമ്മദ് കിർമാണി, തുടങ്ങിയവർ സംബന്ധിച്ചു. എജു ഫെസ്റ്റ് ചെയർമാൻ അഡ്വ. നിസാം ഫലാഹ് സ്വാഗതവും എജു ഫെസ്റ്റ് കോഓഡിനേറ്റർ റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു. knhd seek ക്രസന്‍റ്​ സ്‌കൂളിൽ സീക്കിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന എജുഫെസ്റ്റ് സബ് കലക്ടർ മേഘശ്രീ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.