കെ.പി.എസ്.ടി.എ മാർച്ചും ധർണയും

കാസർകോട്​: രാഷ്ട്രീയ നിയമനങ്ങൾ നടത്തി പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ജില്ല ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും കാരണം തകരുന്ന എസ്.എസ്.കെക്ക്​ പുതുജീവൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി.കെ. ഗിരീഷ്, കെ. അനിൽകുമാർ, ജില്ല സെക്രട്ടറി കെ. ശ്രീനിവാസൻ, ജോർജ്​ തോമസ്‌, ഷീല ചാക്കോ, അശോകൻ കോടോത്ത്, പി.ടി. ബെന്നി, ജോസ് മാത്യു, ടി. അശോകൻ നായർ, കെ.വി. വാസുദേവൻ നമ്പൂതിരി, കെ.പി. രമേശൻ, സി.കെ. വേണു എന്നിവർ സംസാരിച്ചു. kpsta കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ജില്ല ഓഫിസിലേക്ക് നടത്തിയ മാർച്ച്​ യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്‌ കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.