സജി മറ്റത്തിന്റെ ഗൃഹപ്രവേശനത്തിൽ 10 കുടുംബങ്ങൾക്ക് ഭൂമി ദാനം

നീലേശ്വരം: ഒരു സെന്റ് ഭൂമിക്കുവേണ്ടി അധികൃതരുടെ മുന്നിൽ ക്യൂ നിൽക്കുന്ന കാലത്ത് അതിൽനിന്നൊക്കെ വ്യത്യസ്തമായ മഹനീയ കർമത്തിന് സാക്ഷിയാവുകയാണ് മലയോരം. അക്യുപങ്ചർ വിദഗ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ സജീവ് മറ്റത്തിലിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് നിർധനരായ 10 ഭൂരഹിതർക്ക് സൗജന്യമായി അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്യുന്ന ചടങ്ങ് മാതൃകയായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഭൂമിയുടെ രേഖ കൈമാറ്റം നടത്തി. നൂറുകണക്കിന് അപേക്ഷകരിൽനിന്ന് മാനദണ്ഡങ്ങൾ അനുസരിച്ച് തിരഞ്ഞെടുത്ത 10 പേരാണ് സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ബളാൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ വികസന സ്ഥിരംസമിതി ചെയർമാൻ പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകനും ഭൂമിദാന കമ്മിറ്റി ചെയർമാനുമായ രാജീവ് നടുവനാട്, ഡോ. സജീവ് മറ്റത്തിൽ, ഫാ. കനിഷ് പീറ്റർ, വെള്ളരിക്കുണ്ട് സി.ഐ എൻ.ഒ. സിബി, ബാലൻ മാസ്റ്റർ, ഡെന്നീസ് ജോസഫ്, മധുവട്ടിപ്പുന്ന എന്നിവർ സംസാരിച്ചു. പടം: nlr rajmohan unnithan സജീവ് മറ്റത്തിന്റെ കാരുണ്യഹസ്തത്തിൽ പാവപ്പെട്ടവർക്കുള്ള ഭൂമിദാനത്തിന്റെ രേഖ രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.