ഒക്​ടോബർ വിപ്ലവത്തി​െൻറ 105ാം വാർഷികം ആഘോഷിച്ചു

ഒക്​ടോബർ വിപ്ലവത്തി​ൻെറ 105ാം വാർഷികം ആഘോഷിച്ചു കാഞ്ഞങ്ങാട്: ഒക്ടോബര്‍ വിപ്ലവത്തി​െന്‍റ നൂറ്റിയഞ്ചാം വാര്‍ഷികത്തി​ൽ സി.പി.ഐയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റി രാവണീശ്വരത്ത്​ നടത്തിയ പരിപാടി ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്​തു. നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള ജനതയെ റഷ്യന്‍ വിപ്ലവം പ്രചോദിപ്പിക്കുന്നുവെന്നും വരും കാലങ്ങളിലും വിപ്ലവകാരികളേയും നീതിക്കുവേണ്ടി പോരാടുന്നവരേയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള സ്വതന്ത്ര രാജ്യങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സോവിയറ്റ് സംവിധാനം കൊണ്ട് സാധിച്ചു. ലോക ചരിത്രത്തില്‍ എക്കാലത്തും ഇത് സ്മരിക്കപ്പെടും. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയുള്ള ശാശ്വത പരിഹാരം മാക്‌സിസമാണെന്നും അത് അജയ്യമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, രാമകൃഷ്ണന്‍ പാണന്തോട്, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. എ.തമ്പാന്‍ സ്വാഗതം പറഞ്ഞു. october viplavam ‍-ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തി​ൻെറ നൂറ്റിയഞ്ചാം വാര്‍ഷികത്തി​െന്‍റ ഭാഗമായി രാവണീശ്വരത്ത് നടന്ന ജില്ലാതല പരിപാടി സിപിഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.