കോൺഗ്രസ്​ 137ാം ജന്മദിനം ആഘോഷിക്കും

കാസർകോട്​: കോൺഗ്രസി‍ൻെറ 137ാം ജന്മദിനം ഡിസംബർ 28ന് ആഘോഷിക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി ഓഫിസിലും ജില്ലയിലെ മുഴുവൻ ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സി.യു.സി കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും രാവിലെ പ്രഭാതഭേരിക്കുശേഷം പതാക ഉയർത്തലും മധുരപലഹാര വിതരണവും നടക്കും. തുടർന്ന് കാഞ്ഞങ്ങാട് സൗത്തിൽനിന്ന് ഉച്ച 2.30ന് ജന്മദിന റാലി ആരംഭിച്ച്​ വൈകീട്ട്​ കോട്ടച്ചേരിയിൽ അഞ്ചിന്​ സമാപിക്കും. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ. ഗോവിന്ദൻ നായർ, കെ.വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്​, പി.ജി. ദേവ്, എം.സി. പ്രഭാകരൻ, വി.ആർ. വിദ്യാസാഗർ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, ടോമി പ്ലാച്ചേരി, സി.വി. ജെയിംസ്, സെബാസ്​റ്റ്യൻ പതാലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.