വൈദ്യുതി സബ്സ്റ്റേഷൻ തറക്കല്ലിടൽ 16ന്

നീലേശ്വരം: കരിന്തളം- വയനാട് 410 കെ.വി വൈദ്യുതി സബ്സ്റ്റേഷൻ തറക്കല്ലിടൽ മേയ് 16ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കരിന്തളത്ത് നിർവഹിക്കും. സംഘാടക സമിതി രൂപവത്കരണ യോഗം കോയിത്തട്ട കുടുംബശ്രി ഹാളിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ടി.പി. ശാന്ത, കയനി മോഹനൻ, കുര്യാക്കോസ് പ്ലാപ്പറമ്പൻ, എൻ. പുഷ്പരാജൻ, കെ. രാജഗോപാൽ, പി.ടി. നന്ദകുമാർ, സി.എച്ച്. അബ്ദുൽനാസർ, കെ.വി. അജിത്കുമാർ, ഉമേശൻ വേളൂർ, വരയിൽ രാജൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.ഇ. സലീം സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. അമർനാഥ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ. രവി (ചെയർ.), ടി.പി. ശാന്ത, ഉമേശൻ വേളൂർ, കയനി മോഹനൻ, എൻ. പുഷ്പരാജൻ (വൈസ് ചെയർ.), എൻ.ഇ. സലീം (ജന. കൺ.), പി.വി. അമർനാഥ് (കൺ.). nlr e chandrasekaran mla കരിന്തളം വയനാട് വൈദ്യുതി സബ്സ്റ്റേഷൻ ഉദ്​ഘാടന സംഘാടക സമിതി യോഗം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.