സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മ ഗ്രാൻഡ്​ മീറ്റ്-2021

കാസർകോട്: ജില്ലയിലെ ഇലക്ട്രിക് വയറിങ്​ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മയുടെ ഗ്രാൻഡ്​​ മീറ്റ്-2021 പത്തിന് കല്ലങ്കൈ സൽവ കൺവെൻഷൻ സൻെററിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതരക്ക്​ കൂട്ടായ്മ ചെയർമാൻ മുഹമ്മദ് ഷരീഫ് മല്ലം പതാക ഉയർത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. അബ്​ദുൽ കരീം കോളിയാട് മുഖ്യാതിഥിയായിരിക്കും. കെ.എം. ഷാഹുൽ ഹമീദ്, നാഗരാജ ഭട്ട് എന്നിവർ വൈദ്യുതി സുരക്ഷ ക്ലാസെടുക്കും. ജില്ലയിലെ പഴയകാല ഇലക്ട്രീഷ്യന്മാരെ ആദരിക്കും. മുഹമ്മദ് റഫീഖ്, ജൈസൽ കെ. പുറം എന്നിവർ ക്ലാസെടുക്കും. സമൂഹത്തിൽ കഷ്​ടത അനുഭവിക്കുന്നവർക്ക് തൊഴിലും സാന്ത്വനവും നൽകുക, അവരുടെ വീട് നിർമാണങ്ങളിൽ പങ്കാളിയാവുക എന്നിവയാണ്​ കൂട്ടായ്മയുടെ ലക്ഷ്യം. വർത്തസമ്മേളനത്തിൽ ചെയർമാൻ മുഹമ്മദ് ഷരീഫ് മല്ലം, ഹാഷിം എരിയാൽ, സൈനുദ്ദീൻ തുരുത്തി, അബ്​ദുൽ സത്താർ, ബഷീർ നെല്ലിക്കുന്ന്, അഷ്റഫ് ചട്ടഞ്ചാൽ, ഷഫീഖ്, അഷ്റഫ് സിറ്റി ഗോൾഡ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.