ജില്ലയിൽ 205 പേർ കൂടി കോവിഡ് പോസിറ്റിവായി

കാസർകോട്​: ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 393 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവിൽ 1949 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1185. ജില്ലയിൽ 9826 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 9388 പേരും സ്ഥാപനങ്ങളിൽ 438 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9826 പേരാണ്. പുതിയതായി 493 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സർവേ അടക്കം പുതിയതായി 1606 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു (ആര്‍.ടി.പി.സി.ആർ 1185, ആന്റിജൻ 414, ട്രൂനാറ്റ്​ 7). 278 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 21494 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതുതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 256 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍നിന്നും 393 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 164397 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 160958 പേർ ജില്ലയിൽ നെഗറ്റിവായി. ഇതുവരെ 23 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.