റോഡിനായി കാത്തിരിപ്പിനു 44വർഷം

ഇരിയ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ മുട്ടിച്ചരൽ കോപ്പാളം മൂലയിലെ 11 കുടുംബങ്ങൾ കഴിഞ്ഞ 44 വർഷമായി നല്ലൊരു റോഡിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. രണ്ടു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ റോഡിൽ മഴ വന്നാൽ വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി. ദാമോദരന്റെ ഇടപെടലിന്റെ ഭാഗമായി അഞ്ചു മീറ്റർ വീതിയിൽ റോഡ് നിർമിച്ച് നാലു മീറ്റർ വീതിയിൽ കോൺക്രീറ്റ് നടത്തി മനോഹരമായ റോഡ് നിർമിച്ച് നാട്ടുകാരുടെ സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ റോഡ് ഉദ്​ഘാടന പരിപാടിക്ക് നാട്ടിലെ മുഴുവനാളുകളും ഇറങ്ങി ഉൽസവാന്തരീക്ഷത്തിൽ ഉദ്ഘാടനം നടത്തി. റോഡിന്റെ ഉദ്​ഘാടനം പഞ്ചായത്ത് വൈ. പ്രസിഡൻറ്​ പി. ദാമോദരൻ നിർവഹിച്ചു. പി.എൽ. ഉഷ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു മാമ്പളം, പ്രിയേഷ്, ജയഭാരതി എന്നിവർ സംസാരിച്ചു. ശകുന്തള സ്വാഗതം പറഞ്ഞു. PADAM:NLR1.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.