കാസർകോട്: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ജില്ലയിൽ പൊതുമരാമത്തിനും വിദ്യാഭ്യാസത്തിനും ആഭ്യന്തരത്തിനും മുൻഗണന. കാസർകോട് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് നിർമാണം, സബ് ജയിൽ നവീകരണം, ഉപ്പള ഫയർ സ്റ്റേഷൻ കെട്ടിടനിർമാണം, ചീമേനി ഫയർ സ്റ്റേഷൻ കെട്ടിട നിർമാണം എന്നിവയാണ് ആഭ്യന്തര, അഗ്നിരക്ഷ വകുപ്പ് നിർവഹിക്കുക. ബളാൽ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ബളാൽ അടിസ്ഥാന സൗകര്യവികസനം, കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ എഫ്.എച്ച്.സി ആർദ്രം നിലവാരത്തിലേക്ക് ഉയർത്തൽ, അജാനൂർ വെള്ളിക്കോത്ത് മഹാകവി പി. സ്കൂൾ എൽ.പി വിഭാഗത്തിന് സൗകര്യം ഒരുക്കൽ, ഉദുമ എഫ്.എച്ച്.സിയെ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തൽ, കുമ്പളപ്പള്ളി പാലം-ഉമ്മിച്ചിപ്പൊയിൽ കോളനി റോഡ് വികസനം, കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം ജി.ഡബ്ല്യു.എൽ.പി.എസിന് അടിസ്ഥാന സൗകര്യ വികസനം, ചെമ്മനാട് പഞ്ചായത്തിലെ ചിറക്കൽ വി.സി.ബി നവീകരണം, ദേലംപാടി പഞ്ചായത്തിലെ ബെള്ളിപ്പാടി കുക്കുഗുഡയിൽ വി.സി.ബി കം ട്രാക്ടർ വേയുടെ നിർമാണം, പനത്തടി പഞ്ചായത്തിലെ പാണത്തൂർ കല്ലപ്പള്ളി റോഡ് മെച്ചപ്പെടുത്തൽ, പുത്തിഗെ പൊയ്യയിൽ നവൂർ തോട് വി.സി.ബിയുടെ നിർമാണം, മംഗൽപാടി പഞ്ചായത്തിലെ ജി.എച്ച്.യു.പി.എസ് കുറിച്ചിപ്പള്ളയുടെ അടിസ്ഥാന സൗകര്യ വികസനം, മുളിയാർ ഗ്രാമപഞ്ചായത്തിലെ കൊപ്പാലം കൊച്ചിയിൽ സ്മാർട്ട് അംഗൻവാടിയുടെ നിർമാണം, മുളിയാർ ഗ്രാമപഞ്ചായത്തിലെ നസ്രത്ത് നഗറിൽ സ്മാർട്ട് അംഗൻവാടിയുടെ നിർമാണം, മുളിയാർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം എന്നിവ കാസർകോട് പാക്കേജുവഴി നിർവഹിക്കും.
ഉദുമ മണ്ഡലത്തിലെ പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ ഇൻഡോർ ഓഡിറ്റോറിയം നിർമിക്കും. മഞ്ചേശ്വരം മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സൗന്ദര്യ വികസനം, വോർകാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ കായിക അടിസ്ഥാന സൗന്ദര്യ വികസനം എന്നിവ കായികവകുപ്പ് നടപ്പാക്കും. കാറഡുക്ക പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പൂർത്തീകരിക്കും.
ചെമ്മനാട് ലൈഫ് ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് റോഡുകൾ നവീകരിക്കും. മുളിയാർ എ.ബി.സി കേന്ദ്രം, ബേഡഡുക്ക കല്ലളിയിൽ ആടുഫാം എന്നിവക്കും തുക അനുവദിച്ചു. ഉദുമ സബ് രജിസ്ട്രാർ ഓഫിസിന് കെട്ടിടം പണിയും. വനം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസിന് കെട്ടിടം നിർമിക്കും. നീലേശ്വരം മാടക്കാലിൽ മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം ബോട്ട് ടെർമിനൽ നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.