കാസർകോട്: നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക ഗ്രാമപഞ്ചായത്തുകളുടെയും നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 16 പുതിയ പദ്ധതികള്‍ മുന്നോട്ടുവെച്ചു. 38 പദ്ധതികള്‍ ഭേദഗതി ചെയ്യും. ആറ് പദ്ധതികള്‍ ഒഴിവാക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് 11 പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. 14 പദ്ധതികള്‍ ഭേദഗതി ചെയ്യും. 14 എണ്ണം ഒഴിവാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പുതിയ പദ്ധതികളായി 17 എണ്ണം മുന്നോട്ടുവെച്ചു. 28 പദ്ധതികള്‍ ഭേദഗതി ചെയ്യും. നാല് പദ്ധതികള്‍ ഒഴിവാക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവെച്ചത് 30 പുതിയ പ്രോജക്ടുകള്‍. 14 പദ്ധതികളാണ് ഭേദഗതി ചെയ്യുന്നത്. 18 എണ്ണം ഒഴിവാക്കും. പനത്തടി പഞ്ചായത്ത് 27 പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. 31 പദ്ധതികള്‍ ഭേദഗതി ചെയ്യും. ഒരെണ്ണം ഒഴിവാക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് 24 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് 13 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് 19 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. പുത്തിഗെ ഗ്രാമപഞ്ചായത്ത് പത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കും.
ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്പേഴ്സൻ ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.