നീലേശ്വരം: റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിനരികിൽ അലക്ഷ്യമായി പാർക്ക് ചെയ്ത കാർ കാസർകോട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ട്രാക്കിന് സമീപം കിഴക്കു ഭാഗത്തായാണ് യാതൊരു സുരക്ഷമാനദണ്ഡവും പാലിക്കാതെ നിർത്തിയിട്ടത്.
കാർ ഉടമക്കെതിരെ കേസ് എടുത്തു. ഈ സമയം റെയിൽവേയുടെ മെയിന്റനൻസിനായി ഓടിക്കൊണ്ടിരിക്കുന്ന എൻജിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഇതുമൂലം എൻജിൻ ട്രാക്കിൽ കുടുങ്ങിയ നിലയിലായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം എ.എസ്.ഐ മാരായ എം. മഹേന്ദ്രൻ, എ. അജയകുമാർ, എം. സുമേഷ് കുമാർ എന്നിവർ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ കോഴിക്കോട് പോയതായി അറിയിച്ചു. തുടർന്ന് കാസർകോട് റെയിൽവേ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് ഉടമക്കെതിരെ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.