എ​ട​നീ​ര്‍ സ്വാ​മി​ജീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ

വി​ദ്യാ​ര്‍ഥി​ക​ള്‍ വെ​ത​ര്‍ സ്റ്റേ​ഷ​നി​ല്‍

ദി​നാ​ന്ത​രീ​ക്ഷ സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു

കാ​സ​ർ​കോ​ട്​: ദൃ​ശ്യ-​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ​ത്ര​ത്തി​ലൂ​ടെ​യും മാ​ത്രം അ​റി​ഞ്ഞി​രു​ന്ന പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ വി​വ​ര​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കേ​ര​ള സ്‌​കൂ​ള്‍ വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ന്ത​മാ​യി നി​രീ​ക്ഷി​ച്ച് ക​ണ്ടെ​ത്താ​ൻ അ​വ​സ​രം. ക്ലാ​സ് മു​റി​യി​ലെ പ​ഠ​ന​ത്തി​നൊ​പ്പം ഓ​രോ ദി​വ​സ​ത്തെ​യും കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് മ​റ്റു​ള്ള​വ​ര്‍ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാം.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ കേ​ര​ള സ്‌​കൂ​ള്‍ വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ ജി​ല്ല​യി​ലെ 11 സ്‌​കൂ​ളു​ക​ളി​ല്‍ തു​ട​ങ്ങി. പ​രി​സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യെ കു​റി​ച്ച് സ്‌​കൂ​ള്‍ത​ലം മു​ത​ൽ ബോ​ധ​വ​ല്‍ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള സ്‌​കൂ​ള്‍ വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 258 സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്രൈ​മ​റി​ത​ലം മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​ത​ലം വ​രെ സോ​ഷ്യ​ല്‍ സ​യ​ന്‍സി​ന്റെ​യും ഭൂ​മി ശാ​സ്ത്ര​ത്തി​ന്റെ​യും ഭാ​ഗ​മാ​യി പ​ഠി​ക്കു​ന്ന കാ​ലാ​വ​സ്ഥാ ശാ​സ്ത്ര​ത്തി​ന് പ​ദ്ധ​തി ഏ​റെ മു​ത​ല്‍ക്കൂ​ട്ടാ​വും.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വെ​ത​ര്‍ സ്റ്റേ​ഷ​നി​ല്‍ മ​ഴ മാ​പി​നി, മി​നി​മം മാ​ക്സി​മം തെ​ര്‍മോ​മീ​റ്റ​ര്‍, വെ​റ്റ് ആ​ന്‍ഡ് ഡ്രൈ ​ബ​ള്‍ബ് തെ​ര്‍മോ​മീ​റ്റ​ര്‍, വി​ന്‍ഡ് വെ​യി​ന്‍, അ​നി​മോ മീ​റ്റ​ര്‍ എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മ​ണി​ക്ക് വെ​ത​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ പ്രാ​ദേ​ശി​ക ദി​നാ​വ​സ്ഥ വി​വ​ര​ങ്ങ​ള്‍ കു​റി​ച്ചെ​ടു​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വെ​ത​ര്‍ ഡാ​റ്റാ ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തും.

സ്‌​കൂ​ളു​ക​ളി​ലെ ഭൂ​മി​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥ റി​പ്പോ​ര്‍ട്ട് ത​യ്യാ​റാ​ക്കു​ന്ന​ത് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ളാ​ണ്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്കൂ​ളു​ക​ൾ:

  • ജി.​എ​ച്ച്.​എ​സ്.​എ​സ് ചീ​മേ​നി
  • ജി.​എ​ച്ച്.​എ​സ്.​എ​സ് കു​മ്പ​ള
  • ജി.​എ​ച്ച്.​എ​സ്.​എ​സ് കു​ണ്ടം​കു​ഴി
  • ജി.​എ​ച്ച്.​എ​സ്.​എ​സ് മൊ​ഗ്രാ​ല്‍പു​ത്തൂ​ര്‍
  • സി.​കെ.​എ​ന്‍.​എ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ് പി​ലി​ക്കോ​ട്
  • സ്വാ​മി​ജീ​സ് എ​ച്ച്.​എ​സ്.​എ​സ് എ​ട​നീ​ര്‍
  • ജി.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ് ത​ള​ങ്ക​ര
  • ജി.​എ​ച്ച്.​എ​സ്.​എ​സ് അം​ഗ​ഡി​മൊ​ഗ​ര്‍
  • ജി.​എ​ച്ച്.​എ​സ്.​എ​സ് കൊ​ട്ടോ​ടി
  • സി.​എ​ച്ച്.​എം.​കെ.​എ​സ്.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് കോ​ട്ട​പ്പു​റം
  • വി.​പി.​കെ.​കെ.​എ​ച്ച്.​എം എം.​ആ​ര്‍ വി.​എ​ച്ച്.​എ​സ്.​എ​സ് പ​ട​ന്ന
Tags:    
News Summary - Climate study center has been setup in 11 schools of Kasargod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.