കോവിഡ്​ പ്രതിരോധം ശക്തമാക്കി; നാളെ 29 കേന്ദ്രങ്ങളിൽ കുത്തിവെപ്പ്​

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ മേ​യ് 27വ​രെ 2,83,089 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ആ​ദ്യം ഡോ​സും 82,759 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ആ​കെ 3,65,848 പേ​രാ​ണ് ഇ​തു​വ​രെ കു​ത്തി​വെ​പ്പ് ന​ട​ത്തി​യ​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ 10,329 പേ​ർ ആ​ദ്യ ഡോ​സ് വാ​ക​സി​നും 8,163 പേ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​നു​മെ​ടു​ത്തു.

കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ൽ 24,110 പേ​ർ ആ​ദ്യ ഡോ​സും 18,153പേ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു. പൊ​തു​വി​ഭാ​ഗ​ത്തി​ൽ 2,48,650 പേ​ർ ആ​ദ്യ ഡോ​സും 56,443 പേ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു.

കോവിഡ്​ കുത്തിവെപ്പ്​ നാളെ 29 കേന്ദ്രങ്ങളിൽ

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ 45ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ മേ​യ് 29ന് ​കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്​ 29 കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രിച്ചു. 45ന് ​മു​ക​ളി​ലു​ള്ള ആ​ദ്യ ഡോ​സും ര​ണ്ടാം ഡോ​സും എടുക്കു​ന്നവർ cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് താ​ഴെ പ​റ​യു​ന്ന സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ അ​ലോ​ട്ട് ചെ​യ്യ​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും 300 ഡോ​സ് വീ​തം വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​ക്കു​ക.

വാ​ക്‌​സി​ൻ ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ൾ ചു​വ​ടെ: താ​ലൂ​ക്ക് ആ​ശു​പ​ത്രി, നീ​ലേ​ശ്വ​രം, സി.​എ​ച്ച്‌.​സി കു​മ്പ​ള, പി.​എ​ച്ച്‌.​സി ബേ​ഡ​ഡു​ക്ക, പി.​എ​ച്ച്‌.​സി ബ​ന്ത​ടു​ക്ക, പി.​എ​ച്ച്‌.​സി അ​ടൂ​ർ, എ​ഫ്.​എ​ച്ച്‌.​സി ആ​ന​ന്ദാ​ശ്ര​മം, പി.​എ​ച്ച്‌.​സി അ​ജാ​നൂ​ർ, പി.​എ​ച്ച്‌.​സി, ആ​രി​ക്കാ​ടി, പി.​എ​ച്ച്‌.​സി ബ​ദി​യ​ടു​ക്ക, പി.​എ​ച്ച്‌.​സി പ​ള്ളി​ക്ക​ര, എ​ഫ്.​എ​ച്ച്‌.​സി ഉ​ദു​മ, എ​ഫ്.​എ​ച്ച്‌.​സി ച​ട്ട​ഞ്ചാ​ൽ, എ​ഫ്.​എ​ച്ച്‌.​സി എ​ണ്ണ​പ്പാ​റ, പി.​എ​ച്ച്‌.​സി ചെ​ങ്ക​ള, എ​ഫ്.​എ​ച്ച്‌.​സി ക​രി​ന്ത​ളം, എ​ഫ്.​എ​ച്ച്‌.​സി ക​യ്യൂ​ർ, സി.​എ​ച്ച്‌.​സി ചെ​റു​വ​ത്തൂ​ർ, എ​ഫ്.​എ​ച്ച്‌.​സി മ​ധൂ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി മം​ഗ​ൽ​പാ​ടി, സി.​എ​ച്ച്‌.​സി മ​ഞ്ചേ​ശ്വ​രം, എ​ഫ്.​എ​ച്ച്‌.​സി, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, എ​ഫ്.​എ​ച്ച്‌.​സി മു​ള്ളേ​രി​യ, സി.​എ​ച്ച്‌.​സി മു​ളി​യാ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ന​ത്ത​ടി, പി.​എ​ച്ച്‌.​സി പാ​ണ​ത്തൂ​ർ, സി.​എ​ച്ച്‌.​സി പെ​രി​യ, താ​ലൂ​ക്ക് ആ​ശു​പ​ത്രി തൃ​ക്ക​രി​പ്പൂ​ർ, പി.​എ​ച്ച്.​സി തൈ​ക്ക​ട​പ്പു​റം, പി.​എ​ച്ച്‌.​സി ഉ​ടു​മ്പു​ന്ത​ല.

കോവിഡ്​ പ്രതിരോധം കോളനികളിൽ ശക്തമായ നടപടി 

കാ​സ​ർ​കോ​ട്​: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ല​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്​​ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​നി​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും പ​ട്ടി​ക​ജാ​തി ക്ഷേ​മ, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡി​വൈ.​എ​സ്.​പി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് അ​റി​യി​ച്ചു.

വീ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഡൊ​മി​സി​ല​റി കെ​യ​ർ സെൻറ​റു​ക​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കും. കോ​ള​നി​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽ പ​ട്ടി​ക​ജാ​തി–​വ​ർ​ഗ പ്ര​മോ​ട്ട​ർ​മാ​ർ വി​വ​രം ല​ഭ്യ​മാ​ക്ക​ണം. വാ​ക്‌​സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കും. ഇ​തി​നാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​ട്ട് ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. എ.​ഡി.​എം അ​തു​ൽ സ്വാ​മി​നാ​ഥ്, കൊ​റോ​ണ കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - covid Vaccination at 29 centers tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.