കാസർകോട്: 500 ഹാജിമാരുള്ള കാസർകോട് ജില്ലക്ക് വളന്റിയർമാരെ അനുവദിക്കാത്തത് അവഗണനയാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ വാർത്തക്കുറിപ്പിൽ ആരോപിച്ചു. 300 ഹാജിമാർക്ക് ഒരു വളന്റിയർ എന്ന ആനുപാതമാണ് മാനദണ്ഡം. 500 ഹാജിമാരുള്ള ജില്ലക്ക് ഒരു വളന്റിയർ പോലുമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റ് ജില്ലകളിൽ ആവശ്യത്തിലധികം വളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്.
വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും നാട് എന്ന സവിശേഷത മനസ്സിലാക്കി ജില്ലയിൽ നിന്നുള്ള ഹാജിമാരെ സേവിക്കാനുള്ള വളന്റിയർമാരാണ് നിയോഗിക്കപ്പെടേണ്ടത്. അതില്ലാതെപോയത് ഖേദകരമാണ്. ഈ അവഗണന അവസാനിപ്പിച്ച് ജില്ലയിൽ നിന്ന് ഹജ്ജ് വളന്റിയർമാരെ നിയോഗിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.