കാസർകോട്: ചെറുവത്തൂരിലെ ഹോട്ടലിൽനിന്ന് ഷവർമ കഴിച്ചു് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗമാണ് കുറ്റക്കാരെന്നും വകുപ്പുദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖം വികൃതമായ ആരോഗ്യ വകുപ്പ് മുഖം മിനുക്കാൻ വേണ്ടി ഷവർമയെ വില്ലനാക്കുകയാണ്. ഇതുവഴി ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിയാണ് നഷ്ടപ്പെടുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നത് നിരവധി തവണ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടും ഉചിതമായ നടപടിയെടുക്കാത്തതാണ് ചെറുവത്തൂരിലെ മരണകാരണം. ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻറ് 'മാസപ്പടി' വാങ്ങിയെടുക്കേണ്ട ഒരു ഡിപ്പാർട്മെൻറായി മാറിയിരിക്കുകയാണ്.
ഒരു ജീവൻ പൊലിഞ്ഞശേഷം ബോധോദയമുണ്ടായ വകുപ്പ് കാടടച്ച് വെടിവെച്ചുകൊണ്ടിരിക്കുകയാണ്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.കെ. സിദ്ദീക്ക്, ജനറൽ സെക്രട്ടറി എം.സി. വേണു, അബ്ദുൽ റഹിമാൻ പൂനൂർ, റിയാസ് കോടാമ്പുഴ, റിയാസ് മുക്കം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.