കാസർകോട്: ഗവ. കോളേജിലെ പ്രശ്നങ്ങളുടെ പേരിൽ തിനിക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന അപവാദ പ്രചാരണങ്ങൾ വിദ്യാർഥി സമൂഹവും ബഹുജനങ്ങളും തിരിച്ചറിയണമെന്നും തള്ളിക്കളയണമെന്നും കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എം. രമ പ്രസ്താവനയിൽ പറഞ്ഞു.
എസ്.എഫ്.ഐ തുടങ്ങിയ അക്രമ സമരം തന്നെ പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് നീക്കുന്നതിൽ കലാശിച്ചുവെങ്കിലും അപവാദ പ്രചാരണങ്ങൾ നിർത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ എസ്.എഫ്.ഐക്കെതിരെയുള്ള ആരോപണങ്ങൾ ആവർത്തിക്കുന്നതായും നേരത്തെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പു പറയുകയും എ. രമ ചെയ്തു.
കോളജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രിൻസിപ്പൽ ചുമതലയിലുള്ള സന്ദർഭത്തിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങൾ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വർഷം മുമ്പ് പണിത് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങിയിരിക്കുകയാണ്. അതിനായി മുഖ്യ പരിഗണന നൽകി പണം അനുവദിക്കാൻ സർക്കാറിന് എഴുതിയെങ്കിലും അനുവദിച്ച് കിട്ടിയിട്ടില്ല.
ഭരണത്തിൽ സ്വാധീനമുള്ള ചില അധ്യാപകർ അവർക്കിഷ്ടമുള്ള കാര്യങ്ങൾക്ക് പണം ലഭ്യമാക്കാൻ ഉത്സാഹിക്കുമ്പോൾ കുടിവെള്ള പ്രശ്നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂവെന്നും ഡോ. രമ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.