മയക്കുമരുന്ന്: കാസർകോട് ജില്ലയിൽ ഇതുവരെ 1143 കേസ്, 1300 അറസ്റ്റ്

കാസർകോട്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈവർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1143. മൊത്തം 1300 അറസ്റ്റും രേഖപ്പെടുത്തി.

113 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 836.250 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 6.380 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലെ മയക്കുമരുന്നിനെതിരെുള്ള പോരാട്ടങ്ങൾക്ക് തദ്ദേശമന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചതായും പൊലീസ് മേധാവി പറഞ്ഞു.

കാഞ്ഞങ്ങാട് സ്റ്റേഷൻ പരിധിയിൽ പെട്ട കൊളവയൽ പ്രദേശത്ത് നാട്ടുകാരും ജനമൈത്രി പൊലീസും മറ്റു സംവിധാനങ്ങളും ചേർന്ന് മയക്കുമരുന്നിനെതിരെ നടത്തിയ മുന്നേറ്റമാണ് മന്ത്രിയുടെ പ്രശംസക്ക് കാരണമായത്.

Tags:    
News Summary - Drugs-1143 cases and 1300 arrests in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.