നീലേശ്വരം: മത്സ്യവിൽപന നടത്തുന്നവർ വെള്ളം ഒഴുക്കിവിടുന്നത് റോഡിൽ. നീലേശ്വരം എഫ്.സി.ഐക്കു സമീപം മേൽപാലത്തിനടിയിൽ മീൻവിൽപന നടത്തുന്ന സ്ത്രീകളാണ് ഈ പ്രവൃത്തി ചെയ്യുന്നത്. റോഡിനു മുകളിൽവെച്ച് മീൻ വിൽപന നടത്തുകയും വെള്ളം ഒഴുക്കിവിടുകയും ചെയ്യുമ്പോൾ നഗരസഭ ആരോഗ്യ വിഭാഗം ഇത് കണ്ടില്ലെന്ന് നടിക്കുന്നു.
കെട്ടിക്കിടക്കുന്ന മീൻവെള്ളം ചവിട്ടി വേണം കാൽനടക്കാർ പോകേണ്ടത്. തേജസ്വിനി, എൻ.കെ.ബി.എം എന്നീ രണ്ട് സഹകരണ ആശുപത്രികളിലേക്ക് പോകുന്ന ആളുകളും ഇതു കടന്നുവേണം അശുപത്രിയിൽ എത്താൻ.
ബൈക്ക്, ഓട്ടോറിക്ഷകളും മറ്റുവാഹനങ്ങളും ഈ ദുർഗന്ധം സഹിച്ചാണ് സഞ്ചരിക്കുന്നത്. രണ്ട് ആശുപത്രികളിൽനിന്ന് അത്യാസന്ന രോഗികളെയും കൊണ്ട് വേഗത്തിൽ പോകുമ്പോൾ നടന്നുപോകുന്നവരുടെ ദേഹത്ത് മീൻവെള്ളം തെറിക്കുന്നതും പതിവാണ്. സമീപത്തെ വ്യാപാരികളെയും ഇത് ബുദ്ധിമുട്ടിക്കുന്നു.
മുമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ടെത്തി മീൻ വിൽപന താഴേക്ക് മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും കച്ചവടം നടത്തുന്നവർ തയാറയല്ല.എന്നാൽ, മറ്റിടങ്ങളിൽ വിൽപന നടത്തിയാൽ ആരും മീൻ വാങ്ങാൻ വരില്ലെന്നും വേറെ സ്ഥലം ഇല്ലാത്തതാണ് കച്ചവടം റോഡിനു മുകളിൽ തുടരാൻ കാരണമെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.