കാസർകോട്: ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. 98.74 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഭക്ഷണശാല, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകം വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ്, കരകൗശല വസ്തുക്കളുടെ വില്പനശാല, തീരദേശഭംഗി ആസ്വാദിക്കാന്‍ കഴിയുംവിധമുള്ള ഇരിപ്പിടങ്ങള്‍ എന്നീ സൗകര്യങ്ങളോടുകൂടിയാണ് കൈറ്റ് ബീച്ച് ഒരുക്കുന്നത്.
കൂടാതെ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും സെല്‍ഫി പോയന്റ് തുടങ്ങിയവ നിര്‍മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്.
കൈറ്റ് ബീച്ച് നിര്‍മാണത്തിന്റെ 80 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയായി. നിര്‍മിതികേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഴ കുറയുന്നതോടുകൂടി പൂര്‍ത്തീകരിച്ച് നടത്തിപ്പിനായി പാട്ടത്തിന് നല്‍കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.