ബേക്കൽ: മറിമായം, എം 80 മൂസ എന്നീ പരമ്പരകളിലൂടെ ടി.വി പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിനോദ് കോവൂരും ചലച്ചിത്ര നടിയും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒരുമിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കത്തിനാണ് ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ വെള്ളിയാഴ്ചത്തെ സായാഹ്നം തിരികൊളുത്തിയത്. മാപ്പിളപ്പാട്ട് ഗായിക രഹനയും ജനഹൃദയങ്ങള്‍ കീഴടക്കിയ പട്ടുറുമാല്‍ പരിപാടിയുടെ ജേതാക്കളും ഒരുമിച്ചപ്പോള്‍ മാപ്പിളപ്പാട്ടിന്റെ മറ്റൊരു ലോകത്തേക്ക് കാണികളെ കൊണ്ടുപോയി.
മൂസാക്കയുടെയും പാത്തുവിന്റെയും തമാശകളും മനോഹരമായ മാപ്പിളപ്പാട്ടുകളും ഒപ്പനയുമൊക്കെയായി കാണികള്‍ക്ക് സന്തോഷത്തിന്റെ ആഘോഷ രാവാണ് സമ്മാനിച്ചത്. മലയാളത്തിലെ വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന മനോഹരമായ മാപ്പിള ഗാനങ്ങള്‍ ആസ്വാദനത്തിന്റെ പുത്തന്‍ അനുഭൂതിയാണ് കാണികള്‍ക്ക് നല്‍കിയത്. കൂട്ടത്തില്‍ പാത്തുവിന്റെയും മൂസാക്കയുടെയും വിമാനയാത്രകളിലെ വിശേഷങ്ങള്‍ ഏറെ സന്തോഷവും നല്‍കി.
മൊഞ്ചുള്ള മണവാട്ടിയുടെയും കൂട്ടരുടെയും ഒപ്പന ഹൃദ്യമായൊരു അനുഭവവുമായി. കാസര്‍കോടുകാരുടെ സ്‌നേഹമാണ് കടലുപോലത്തെ ഈ ജനക്കൂട്ടം എന്ന് വിനോദും സുരഭിയും പറഞ്ഞു. ഇത്രയും വലിയൊരു ജനസാഗരത്തെ ഒരുമിച്ചു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.