മൊഗ്രാൽ: കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചതോടെ കുമ്പള തീരത്ത് കടൽക്ഷോഭം രൂക്ഷമായി. കടൽഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾ ഏറെ ആശങ്കയിലാണ്.
കുമ്പള കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ ചില വീടുകൾക്കും കടലാക്രമണഭീഷണി നേരിടുന്നുണ്ട്. മൊഗ്രാൽ നാങ്കി കടപ്പുറത്തെ സ്വകാര്യ റിസോർട്ട് കഴിഞ്ഞദിവസം കടലാക്രമണത്തിൽ തകർന്നിരുന്നു. മറ്റൊരു റിസോർട്ട് കൂടി ഇവിടെ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ റിസോർട്ടിന്റെ ഒരുഭാഗത്തെ മതിലുകൾ ഇതിനകം കടലെടുത്തുകഴിഞ്ഞു. അതിനിടെ, കടലോരനിവാസികളുടെ ഉപജീവനമാർഗവും അടയുന്ന കാഴ്ചയാണ് കാണുന്നത്.
കടൽക്ഷോഭവും ട്രോളിങ് നിരോധനവും കൊണ്ട് മത്സ്യത്തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോഴാണ് തെങ്ങുകളും കടലെടുക്കുന്നത്.
200 മീറ്ററിലേറെ കടൽ, കരയെ വിഴുങ്ങിയപ്പോൾ പെർവാഡും നാങ്കിയിലുമായി ഇതിനകം ഇരുപത്തഞ്ചോളം തെങ്ങുകളാണ് കടലിലേക്ക് കടപുഴകിയത്. അത്രതന്നെ തെങ്ങുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലുമാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.