കാസർകോട്: രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത ജില്ല പഞ്ചായത്തിന് യൂനിവേഴ്സൽ റെക്കോഡ് ഫോറം സമ്മാനിച്ചു. നാഷനൽ റെക്കോഡ് സർട്ടിഫിക്കേഷൻ അവാർഡ് സബ്കലക്ടർ സൂഫിയാൻ അഹമ്മദും യു.ആർ.എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് കൈമാറി. യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ മൾട്ടി ടാലന്റഡ് അവാർഡിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനെ തിരഞ്ഞെടുത്തുവെന്ന് ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. സബ് കലക്ടർ സൂഫിയാന് അഹമ്മദ് സ്പീഷിസ് ഇനങ്ങളുടെ ഡോക്യുമെന്ററി സ്വിച്ച് ഓൺ ചെയ്തു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ റീജനൽ ഡയറക്ടർ പളനിച്ചാമി മുഖ്യാതിഥിയായി. കാസർകോട് സിറ്റി ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ബോർഡ് മെംബർമാരായ കെ.വി. ഗോവിന്ദൻ, പ്രഫ. പി.ടി. ചന്ദ്രമോഹൻ എന്നിവർ ജില്ല സ്പീഷിസ് കലണ്ടർ പ്രകാശനം നടത്തി.
ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ജില്ല പഞ്ചായത്ത് ബി.എം.സി മെംബർ പി. ശ്യാംകുമാർ, പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഗീത കൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എം. മനു എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് സ്വാഗതവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ വി.എം. അഖില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.