പെരിയ: കേരള-കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഹോസ്റ്റലുകള്‍ കൂടി തുറക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം ഹോസ്റ്റലുകളാണ് പൂര്‍ത്തിയായത്. 41.39 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല നിര്‍വഹിക്കും.
വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. അമരാവതി, മധുവാഹിനി എന്നീ പേരുകളാണ് ഹോസ്റ്റലുകള്‍ക്ക് നല്‍കിയത്. അഞ്ച് നിലകളുള്ള ഹോസ്റ്റലിൽ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് നല്കിയ 19.13 കോടി ചെലവിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മിച്ചത്.
ഇവിടെ 200 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാം. 22.26 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 300 പേര്‍ക്ക് താമസിക്കാം. കേന്ദ്ര ന്യൂനപക്ഷ, സാമൂഹിക നീതി വകുപ്പുകളാണ് പണം നല്‍കിയത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് നാല് ഹോസ്റ്റലുകളും ആണ്‍കുട്ടികള്‍ക്ക് രണ്ട് ഹോസ്റ്റലുകളുമാണ് പെരിയ കാമ്പസിലുള്ളത്. 36 കോടി രൂപ ചെലവില്‍ രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.