കാസർകോട്: കുഡ്ലു സഹകരണ ബാങ്കില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട് കണ്ടെടുത്ത സ്വർണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം തുടങ്ങി. ഓരോ ദിവസവും 20 പേര്‍ക്കു വീതമാണ് ആഭരണങ്ങള്‍ നല്‍കുക. പണയവസ്തുക്കൾ വാങ്ങാൻ തിങ്കളാഴ്ച രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. 2015 സെപ്റ്റംബര്‍ ഏഴിനാണ് ജീവനക്കാരെ ബന്ദിയാക്കി കുഡ്ലു ബാങ്കില്‍നിന്ന് 17.684 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്.
കൊള്ളയടിക്കപ്പെട്ട പണവും 15.860 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, 1.824 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. കൊള്ളയടിക്കപ്പെട്ട 905 ലോണുകളിലെ പാക്കറ്റുകളില്‍ പൊട്ടിക്കാതെ തിരിച്ചുകിട്ടിയ 455 ഉപഭോക്താക്കളുടെ സ്വര്‍ണാഭരണങ്ങളാണ് തിങ്കളാഴ്ച മുതല്‍ നല്കിത്തുടങ്ങിയത്.
പൊട്ടിച്ച 450 പാക്കറ്റുകളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിന്നീട് ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കും. ഇനിയും കണ്ടെത്താത്ത 1.824 കിലോഗ്രാം സ്വര്‍ണത്തിന് ബാങ്കിന് ഇന്‍ഷുര്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും.
നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതിനാല്‍ ഉപഭോക്താക്കള്‍ 2017 ഡിസംബറില്‍ ബാങ്ക് ഉപരോധിച്ചിരുന്നു. എ.എ. ജലീല്‍ ചെയര്‍മാനും ഖലീല്‍ എരിയാല്‍ ജനറല്‍ കണ്‍വീനറും റഫീഖ് കുന്നില്‍ ട്രഷററുമായുള്ള കമ്മിറ്റിയാണ് കുഡ്ലു ബാങ്ക് കവർച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനും മറ്റും പ്രക്ഷോഭം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.