കാഞ്ഞങ്ങാട്: സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ നൽകാനെന്ന് സംശയിക്കുന്ന ഗുളികകൾ പിടികൂടി. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊണ്ടുവന്ന നൂറിലധികം ഗുളികകൾ ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
ഗുളിക കൊണ്ടുവന്ന കീഴൂർ സ്വദേശി കെ.എ. മാഹിൻ അസ്ഹലിനെ (24) ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് പാലക്കുന്നിൽനിന്ന് കസ്റ്റഡിയിൽ എടുത്തു. പിടികൂടിയ ഗുളികകൾക്ക് 3000 രൂപ വില വരും.
ഇവ ന്യൂറോ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്നവയാണെങ്കിലും ഉത്തേജകമായും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി.
സ്കൂൾ കുട്ടികൾക്കുംമറ്റും നൽകുന്നുണ്ടോ എന്ന് അന്വേഷിച്ചു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.