തൃക്കരിപ്പൂർ: മോട്ടോർ വാഹന വകുപ്പ് നൽകിയ സുരക്ഷ നമ്പർ പ്ലേറ്റുകളിൽ അക്കങ്ങൾ മാഞ്ഞുപോകുന്നത് വാഹന ഉടമകൾക്ക് കുരുക്കായി. അക്കങ്ങൾ മാഞ്ഞുപോയതിന്റെ പേരിൽ വകുപ്പും പൊലീസും പ്രത്യേക സ്ക്വാഡുകളും വാഹന ഉടമകളെ പിഴിയുകയാണ്.
വാഹന രജിസ്ട്രേഷൻ വേളയിൽ മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഹോളോഗ്രം പതിച്ച നമ്പർ പ്ലേറ്റുകൾ ഏറെ വൈകാതെ മങ്ങിപ്പോകുന്നതായി അനുഭവസ്ഥർ പറയുന്നു. നേരത്തേ സ്വകാര്യ സ്ഥാപനങ്ങൾ വഴി നമ്പർ പ്ലേറ്റ് ചെയ്തിരുന്ന അവസരത്തിൽ വർഷങ്ങളോളം കേടുകൂടാതെ നിന്നിരുന്നു.
ഇപ്പോഴാകട്ടെ രണ്ടുവർഷത്തിനുള്ളിൽ തന്നെ അക്ഷരങ്ങൾ മങ്ങിപ്പോവുന്നു. അതേസമയം, വാഹന ഡീലർമാരാണ് വകുപ്പിൽ നിന്നുള്ള സുരക്ഷ നമ്പർ പ്ലേറ്റുകൾ നൽകുന്നതെന്നാണ് വിശദീകരണം.
പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഡീലർക്കെതിരെ നടപടി എടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. വാഹന ഉടമകൾക്ക് സ്വന്തം നിലയിൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും പറയുന്നു. ഒരേദിവസം വകുപ്പും പൊലീസും പിടികൂടി പിഴ ചുമത്തിയവർക്ക് നീതി ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.