കാസർകോട്: ആയിരങ്ങൾക്ക് ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുകയും സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡുകൾ തള്ളിമാറ്റി അകത്തുകയറാൻ ശ്രമിച്ച സമരക്കാർക്കുനേരെ പൊലീസ് ജലപീരങ്കിയുപയോഗിച്ചു. പ്രതീകാത്മകമായി കെ-റെയിൽ അതിരടയാള കല്ല് കലക്ടറേറ്റ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗളായ ടി.ഡി. കബീർ, യൂസഫ് ഉളുവാർ, ജില്ല യൂത്ത് ലീഗ് ഭാരവാഹികളായ ഷാനവാസ് പള്ളിക്കര, കെ. ശിഹാബ്, എം.എ. നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വൽ, ഷംസുദ്ദീൻ ആവിയിൽ, നൗഷാദ് കാഞ്ഞങ്ങാട്, റഹ്മാൻ ഗോൾഡൻ, നൂറുദ്ദീൻ ബെളിഞ്ചം, എം.പി. ഖാലിദ്, റൗഫ് ബാവിക്കര, നദീർ കൊതിക്കാൽ, ടി.എസ്. നജീബ്, ഹാരിസ് ബെദിര, കാദർ ആലൂർ, റമീസ് ആറങ്ങാടി, സലീൽ പടന്ന, ഇർഷാദ് മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.