കാസർകോട് ജില്ലയിലെ കവുങ്ങ് രോഗം പഠിക്കാൻ പ്രത്യേക സമിതി

കാസർകോട്: ജില്ലയിൽ കവുങ്ങു കൃഷിക്ക് ബാധിച്ച രോഗത്തെക്കുറിച്ച് പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു.ഇതുസംബന്ധിച്ച് നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് ചോദ്യം ഉന്നയിച്ചതിനെതുടർന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.

ജില്ലയുടെ വടക്കൻ മേഖലയായ ബദിയടുക്ക, പെർള ഭാഗങ്ങളിൽ മഹാളി, ഇലപ്പുള്ളി രോഗങ്ങളാണ് കവുങ്ങുകൾക്ക് ബാധിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള അടക്ക ഉൽപാദിപ്പിക്കുന്ന പ്രദേശമാണ് ജില്ലയുടെ വടക്കൻ മേഖല. കർഷകർ പലയിനങ്ങളിൽപെട്ട ന്യൂജനറേഷൻ കെമിക്കലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

പ്രദേശത്തിന് ദോഷകരമല്ലാത്ത നിയന്ത്രണ മാർഗങ്ങൾ നിർദേശിക്കുന്നതിന് കൂടിയാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു.കാലാവസ്ഥ വ്യതിയാനം അനുസരിച്ച് സംസ്ഥാനത്ത് കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Special committee to study Pumpkin diseasein kasargod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.