കാസർകോട്: മുസ്ലിം ലീഗിന് കേരളത്തിൽ മേൽവിലാസമുണ്ടായത് ഇ.എം.എസ് സർക്കാറിൽ പങ്കാളിയായതു കൊണ്ടാണെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. ഇടതുമായി സഖ്യമുണ്ടാകുമ്പോൾ ഹലാലും അല്ലാത്തപ്പോൾ ഹറാമും എന്നത് ഭരണം നഷ്ടപ്പെട്ട ലീഗിെൻറ ഇപ്പോഴത്തെ നിലപാട് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃക്കരിപ്പൂരിലും കാസർകോട്ടും സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കുകയായിരുന്നു ജലീൽ.
ഇടതുപക്ഷത്തോടൊപ്പം ഒരിക്കൽ ഭരണത്തിൽ പങ്കാളിയായവരാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് മതവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിൽ നടന്ന സെമിനാറിൽ ടി.വി. ഗോവിന്ദൻ അധ്യക്ഷനായി. കെ.വി. ജനാർദനൻ, ടി.വി. കുഞ്ഞികൃഷ്ണൻ, എം. രാമചന്ദ്രൻ, പി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. കാസർകോട്ട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ടി.കെ. രാജൻ അധ്യക്ഷനായി. അഡ്വ. സി. ഷുക്കൂർ, ജില്ല കമ്മിറ്റി അംഗം എം. സുമതി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.