കാസർകോട്: കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് കോവിഡ് കുത്തിവെപ്പ് നൽകാൻ തീരുമാനം. ഇവർക്കായി തിങ്കളാഴ്ച മുതൽ ജില്ലയിൽ സൗകര്യമേർപ്പെടുത്തിയതായി കലക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിെൻറ ഇടപെടലിനെ തുടർന്നാണ് നടപടി.
കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാണ് തീരുമാനം. വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് പി.എച്ച്.സികളിലാണ് ക്രമീകരണം ഒരുക്കിയത്. തിങ്കളാഴ്ച മുതല്‍ ഹാള്‍ ടിക്കറ്റുമായി തൊട്ടടുത്ത പി.എച്ച്.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാമെന്ന് കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പ്രതിസന്ധി മനസ്സിലാക്കി എ.കെ.എം. അഷ്റഫ് എം.എൽ.എ ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ട് നിവേദനം നൽകിയിരുന്നു. ജില്ലയിലെ വിദ്യാർഥികളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയയുടൻ മന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. അതേസമയം, കാസർകോടിനു പുറമെ മറ്റ് ജില്ലകളിലും കർണാടകയിൽ പഠിക്കുന്ന ഒേട്ടറെ വിദ്യാർഥികളുണ്ട്. കാസർകോട് പോലെ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.