കു​മ്പ​ള ടൗ​ൺ

വി​ക​സ​ന​പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മോ?

മൊ​ഗ്രാ​ൽ: കു​മ്പ​ള​യി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ഒ​രു വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ൾ കു​മ്പ​ള ബ​സ് സ്റ്റാ​ൻ​ഡ് ആ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സ്, ടൗ​ണി​ലെ ശൗ​ചാ​ല​യം, മീ​ൻ മാ​ർ​ക്ക​റ്റ്, ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്കാ​കു​മോ എ​ന്ന​ ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. കു​മ്പ​ള ടൗ​ണി​ൽ കെ.​എ​സ്.​ടി.​പി റോ​ഡി​ന്റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ്പാ​ത​ക​ളും മ​റ്റും ഇ​നി​യും പൂ​ർ​ത്തി​യാ​കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കെ.​എ​സ്.​ടി.​പി അ​ധി​കൃ​ത​രും ഇ​ട​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. മ​റു​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ ജോ​ലി​ക​ൾ കു​മ്പ​ള ടൗ​ണി​നെ വ​ഴി​മു​ട​ക്കി പു​രോ​ഗ​മി​ക്കു​ന്നു​മു​ണ്ട്. ഇ​വി​ടെ ആ​റു​വ​രി​പ്പാ​ത പൂ​ർ​ത്തി​യാ​യാ​ൽ ബ​സു​ക​ൾ കു​മ്പ​ള ടൗ​ണി​ൽ എ​ങ്ങ​നെ പ്ര​വേ​ശി​ക്കു​മെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്. കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​ന ടു​ത്തു​ള്ള അ​ടി​പ്പാ​ത​യി​ലൂ​ടെ ബ​സു​ക​ൾ തി​രി​ച്ചു​വി​ട്ട് ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ടു​ങ്ങി​യ സ​ർ​വി​സ് റോ​ഡി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും എ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ​പ​റ്റു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചോ​ദി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ഒ​പ്പം വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു.

ടൗ​ണി​ലെ ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് ടൗ​ണി​ന് സ​മീ​പ​ത്താ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് മാ​റ്റാ​ൻ നീ​ക്കം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും അ​തും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. പ​ക​രം, വി​ശാ​ല​മാ​യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ടൗ​ണി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള ഒ​രു ശൗ​ചാ​ല​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നി​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് വ​രാ​ത്ത​സാ​ഹ​ച​ര്യ​ത്തി​ൽ വി​ശാ​ല​മാ​യ ശൗ​ചാ​ല​യ​മെ​ങ്കി​ലും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ടൗ​ണി​ന് സ​മീ​പ​ത്താ​യി മ​ത്സ്യ-​മാം​സ-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി​ക്ക് മു​മ്പാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് യു.​പി. താ​ഹി​റാ​യൂ​സ​ഫ് പ​റ​യു​മ്പോ​ഴും നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ​ത​ന്നെ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ.

Tags:    
News Summary - Will the development plans come true?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.