കാസര്‍കോട്: തിരുവനന്തപുരം സ്വദേശിയായ യുവാവ് കാസര്‍കോട് താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ടൈല്‍സ് തൊഴിലാളിയായ തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് ഭരതനൂര്‍ സജിത് ഭവനിലെ ബി. സജിത് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് തളങ്കര നുസ്രത്ത് റോഡിനു സമീപം മൈതാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത് ഇവിടെ വാടകക്കു താമസിച്ചുവരുകയായിരുന്നു. വയറിൽ കത്തികൊണ്ട് ആഴത്തിലുള്ള മുറിവുള്ളതിനാല്‍ കൊലപാതകമെന്നാണു പൊലീസ് സംശയം. ഞായറാഴ്ച രാത്രി മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിെൻറ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍കോളജിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.