അഭിമാനമായി കാസർകോട് ജനറൽ ആശുപത്രി; 89 കോവിഡ് രോഗികളെയും ഭേദമാക്കി

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസർകോട് ജനറല് ‍ ആശുപത്രി. ഇവിടെ ചികിത്സ തേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കി. ഇതില്‍ അവസാനത്തെ രോഗി ചൊവ്വാഴ്ചയാണ് ആശുപത് രി വിട്ടത്.

2571 സാമ്പിളുകളാണ് ആശുപത്രിയിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചത്. അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എല്ലാ വിഭാഗം ജീവനക്കാരെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസർകോട്. ഇതുവരെ 175 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജനറല്‍ ആശുപത്രി - 89, കാഞ്ഞങ്ങാട് ജില്ല ആശുപത്രി -43, കാസർകോട് ഗവ. മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രി -22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് -19, കോഴിക്കോട് മെഡിക്കല്‍ കോളജ് -രണ്ട് എന്നിങ്ങനെയാണ് ചികിത്സയിലുണ്ടായിരുന്നത്.

ഇതില്‍ 107 പേര്‍ വിദേശത്ത് വന്നതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 13 കോവിഡ് രോഗികളാണ് കാസർകോട് ജില്ലയിലുള്ളത്. ഇതില്‍ എട്ട് രോഗികള്‍ കാസർകോട് മെഡിക്കല്‍ കോളജിലും നാല് രോഗികള്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും ഒരാള്‍ കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.

Tags:    
News Summary - kasargod general hospital achievement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.