കൊച്ചി: കാസർകോട് ജില്ലയിൽനിന്ന് 14 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിലെ ആദ്യവിധി വരുേമ്പാഴും യഥാർഥ വിവരങ്ങളറിയാതെ ബന്ധുക്കളും ദേശീയ അന്വേഷണ ഏജൻസിയും. ഇവരിൽ 13 പേർ അഫ്ഗാനിസ്താനിലും ഒരാൾ സിറിയയിലും പോയതായാണ് എൻ.െഎ.എയുടെ ഭാഷ്യം. നേരത്തേ പലപ്പോഴായി സമൂഹമാധ്യമങ്ങൾ വഴി ബന്ധുക്കൾക്ക് സന്ദേശങ്ങൾ എത്തിയതിൽനിന്നാണ് ഇവർ അഫ്ഗാനിസ്താനിലെ നങ്കർഹാറിലുണ്ടെന്ന് സംശയിക്കാൻ കാരണം. എന്നാൽ, ഇവരിൽ പലരും മരിെച്ചന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ തള്ളാനോ എൻ.െഎ.എക്ക് കഴിയുന്നില്ല.
2015 മുതൽ പലപ്പോഴായാണ് കാസർകോട് ജില്ലയിലെ പല സ്ഥലങ്ങളിൽനിന്നായി പലരെയും മുഖ്യപ്രതി അബ്ദുല്ല അബുൽ റാഷിദിെൻറ നേതൃത്വത്തിൽ കാണാതായത്. റാഷിദിന് പുറമെ, ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ (19), മുഹമ്മദ് സാജിദ് (26), മുർഷിദ് മുഹമ്മദ് (24), മുഹമ്മദ് മർവാൻ (23), ഫിറോസ് ഖാൻ (24), തെക്കേ കോലോത്ത് ഹഫീസുദ്ദീൻ (23), ഷംസിയ (24), അഷ്ഫാഖ് മജീദ് (25), മുഹമ്മദ് മൻസാദ് (28), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20) എന്നിവരാണ് കാണാതായ മറ്റുള്ളവർ. ഇവരിൽ ഫിറോസ് ഖാൻ ഒഴികെ 13 പേർ നങ്കർഹാറിലുള്ളതായാണ് എൻ.െഎ.എ പറയുന്നത്. ഫിറോസ്ഖാൻ സിറിയയിലേക്ക് പോയെന്നാണ് എൻ.െഎ.എയുടെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ.
കാണാതായവരിൽ മുർഷിദ് മുഹമ്മദ്, മുഹമ്മദ് മർവാൻ, ഹഫീസുദ്ദീൻ എന്നിവർ യു.എസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെെട്ടന്ന വിവരങ്ങൾ പുറത്തുവന്നെങ്കിലും സ്ഥിരീകരണമില്ല. അഞ്ചുപേരെ പാലക്കാട് ജില്ലയിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചും ഒരു വിവരവുമില്ല. 2015 മാർച്ച് 30 മുതൽ 2016 ഒക്ടോബർ വരെയാണ് കാണാതായവർ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ വിമാനത്താവളങ്ങൾ വഴി തെഹ്റാൻ വഴി അഫ്ഗാനിസ്താനിലേക്ക് കടന്നത്.
കാണാതായവരുടെ ബന്ധുക്കളടക്കമുള്ളവരെ സാക്ഷികളാക്കിയാണ് കേസിൽ ആദ്യവിധി എൻ.െഎ.എ പുറപ്പെടുവിച്ചത്. ഭയം കൂടാതെ കോടതിയിലെത്തി മൊഴി നൽകാൻ സംരക്ഷണം നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.