കോവിഡ്: കാസർകോട്​ രണ്ട്​ പേർ കൂടി മരിച്ചു

മഞ്ചേശ്വരം: കാസർകോട്​ ജില്ലയിൽ രണ്ട്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീൻ(65), കുമ്പളയിൽ ചികിത്സയിലായിരുന്ന കമല (60) എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മൊയ്​തീ​െൻറ മരണം.

ഇ​​ദ്ദേഹം പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളും മൂലം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട്​ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മൊയ്​തീന്​ കൊറോണ പോസിറ്റിവ്​ ആയത്​. തുടർന്ന്​ കഴിഞ്ഞ വ്യാഴാഴ്​ച​ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. 

കുമ്പളയിൽ ചികിത്സയിലായിരുന്ന കമലയെ ഞായറാഴ്ച രാത്രി അസുഖം മൂർച്ഛിച്ചതോടെ വിദഗ്ധ ചികിത്സക്ക്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. കാസർകോട്​ കോവിഡ് ബാധിച്ച്​ മരിച്ചവരുടെ എണ്ണം 43 ആയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.